വ്യാജ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം എന്തിനെന്ന് അറിയില്ലെന്ന് (Swapna Suresh) സ്വപ്‌ന സുരേഷ്.സത്യം പറഞ്ഞതിലുള്ള പ്രതികരണമാണ് തനിക്കെതിരായ കുറ്റപത്രമെന്നും സ്വപ്ന പറഞ്ഞു. അധികാരം ഉപയോഗിച്ച് ശിവശങ്കർ തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സ്വപ്നയുടെ വിമർശനം.
എയർ ഇന്ത്യാ സാറ്റ്സ് കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്നായിരുന്നു ഒന്നരവർഷം മുമ്പ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട മറ്റ് കേസുകളിലെന്ന പോലെ സാറ്റ്സ് കേസിലെയും ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങി. എന്നാൽ തൻ്റെ വെളിപ്പെടുത്തലും പിന്നാലെയുള്ള കുറ്റപത്ര സമർപ്പണവും തമ്മിൽ ബന്ധമുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.
അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ഉണ്ടാക്കിയ കേസില്‍ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്‌ന സുരേഷ് അടക്കം 10 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതിയുമാണ്.

