Friday, April 26, 2024
spot_img

വിദേശ കറൻസി കടത്തൽ, മുഖ്യമന്ത്രി പ്രധാനപ്രതി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ട് എന്നതാണ് സ്വപ്ന നൽകിയ മൊഴി. 2017 ൽ മുഖ്യമന്ത്രി നടത്തിയ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശകറൻസി കടത്ത് നടന്നതെന്നാണ് സ്വപ്നയുടെ മൊഴിയിൽ ഉള്ളത്.

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് വേണ്ടിയും വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്ന പോലീസിനോട് പറഞ്ഞു.2017 ലായിരുന്നു സംഭവം. അന്ന് മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്രയോട് അനുബന്ധിച്ചാണ് കറൻസികൾ കടത്തിയത്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി.

മുഖ്യമന്ത്രിയ്‌ക്കായി വിദേശ കറൻസി കടത്തിയതായി സ്വർണക്കടത്ത് കേസിലെ തന്നെ മറ്റൊരു പ്രതിയായ സരിത്തും നേരത്തെ മൊഴി നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തന്നെന്നും സരിത്ത് വ്യക്തമാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles