സ്വർണക്കടത്തു കേസ്; സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

0

കൊച്ചി: സ്വർണക്കടത്തു കേസിൽ എൻ.ഐ.എ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട പ്രതിയായ സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലായിരുന്നു സ്വപ്ന. എന്നാല്‍ സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.

സ്വപ്നയടക്കം അഞ്ചു പ്രതികളെ കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാക്കണമെന്നാണ് കോടതി നേരത്തേ പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയിലാണെന്ന കാരണം കാണിച്ച് സ്വപ്ന ഹാജരായിരുന്നില്ല. അതേസമയം സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ എന്നിവരെ നേരത്തേ തന്നെ എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയിരുന്നു.