Friday, May 31, 2024
spot_img

ടീം ഇന്ത്യ റെഡി! 4 വർഷത്തിന് ശേഷം അശ്വിൻ ടീമിൽ തിരിച്ചെത്തി; ഉപദേഷ്ടാവായി മഹേന്ദ്ര സിംഗ് ധോണി

ദില്ലി: ടി 20 ലോകകപ്പിനുളള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെ ക്യാപ്റ്റനായി തുടരും. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ടീമിന്റെ ഉപദേഷ്ടാവ് ആയിരിക്കും. രോഹിത് ശർമ്മയാണ് ഉപനായകൻ. നാല് വർഷത്തിനുശേഷം ആർ അശ്വിൻ ടി 20 ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്.

രണ്ട് വിക്കറ്റ് കീപ്പർമാർ ടീമിലുണ്ട്. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. എന്നാൽ മലയാളിയായ സഞ്ജു സാംസണ് ടിമിൽ ഇടംപിടിക്കാനായില്ല.

എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബൂംറ, ഭുവനേശ്വർ കുമാർ, മുഹമദ് ഷമി എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.

ശ്രേയസ് അയ്യർ, ശർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരാണ് റിസർവ് ടീം അംഗങ്ങൾ. ടൂർണമെന്റ് അടുത്ത മാസം യുഎഇയിൽ തുടങ്ങും.

Related Articles

Latest Articles