വിഷാദരോഗവും കാലവും തമ്മില്‍ ചിലപ്പോഴൊക്കെ ബന്ധമുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മഞ്ഞുകാലത്തും കനത്ത മഴ പെയ്യുന്ന സീസണിലും ആണ് ചിലര്‍ക്ക് വേഗം വിഷാദം കടന്നെത്തുന്നത് എന്നാണ് പറയുന്നത്. സൂര്യപ്രകാശം കുറയുന്നതാണ് കാരണം. എന്നാല്‍ വെയില് തെളിയുമ്പോള്‍ വിഷാദത്തിന് അയവ് വരും.
എന്നാല്‍ ചിലരില്‍ വിഷാദത്തിന് മറ്റ് ചില കാരണങ്ങളാണ് ഉണ്ടാകാറ്. പ്രസവാനന്തര വിഷാദവും ഇപ്പോള്‍ പൊതുവായി കണ്ടുവരുന്നുണ്ട്. വിഷാദരോഗത്തിന് ചികിത്സ വേണ്ടവര്‍ സ്വയം തിരിച്ചറിയുകയോ സുഹൃത്തുക്കളോ മറ്റോ നിര്‍ബന്ധിച്ച് ചികിത്സയ്ക്ക് വിധേയരാക്കുകയോ വേണം. വിഷാദരോഗത്തിന് ഹോമിയോ ചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന വസ്തുത പലര്‍ക്കും അറിയില്ല. വിഷാദരോഗികളില്‍ ഹോമിയോ ചികിത്സ എന്തുകൊണ്ടാണ് കൂടുതല്‍ ഫലപ്രദമാകുന്നത് എന്ന കാര്യം പരിശോധിക്കാം.
വിഷാദ രോഗത്തിന് ഹോമിയോപ്പതി
വിഷാദം രോഗമായി മാറിയാല്‍ മന:ശാസ്ത്ര ചികിത്സയും മരുന്ന് ചികിത്സയും ആവശ്യമാണ്.രോഗാവസ്ഥ വീണ്ടും ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കലും അത്യാവശ്യമാണ്. ഓരോ മനുഷ്യന്റെയും ചിന്തകള്‍ക്കും വികാര വിചാരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊക്കെ ഒരു വ്യക്തിത്വമുണ്ട്. അവ ഓരോ മനുഷ്യരിലും വ്യത്യാസപ്പെട്ടിരിക്കും. അവയെല്ലാം പരിഗണിച്ച് മനുഷ്യന്റെ വ്യക്തിത്വം അനുസരിച്ചുള്ള ചികിത്സാ ക്രമമാണ് ഹോമിയോപ്പതി വിഭാവനം ചെയ്യുന്നത്.
അതുകൊണ്ട് തന്നെ രോഗത്തിനല്ല രോഗിക്കാണ് ചികിത്സ നല്‍കുന്നത്. രോഗിക്ക് പറയാനുള്ളത് കേട്ടിരിക്കാന്‍ മനസുള്ള ഡോക്ടറെയാണ് ആവശ്യം. ആ പരിഗണന മിക്കപ്പോഴും നല്കാന് സമാന്തര ചികിത്സാ ശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. വിഷാദ രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകളാണ് ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.കൂടാതെ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന പ്രത്യേകതയും ഇതിനുണ്ട്.

