Thursday, January 8, 2026

ടി ഒ സൂരജ് ജയിലില്‍ തുടരും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്.

മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ സിറ്റിംഗ് നടക്കുന്ന എറണാകുളം റെസ്റ്റ് ഹൗസിലാണ് നാല് പ്രതികളെയും എത്തിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലാണ് ഈ നാല് പ്രതികളുടേയും ജാമ്യാപേക്ഷ. എന്നാല്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികള്‍ക്ക് കുരുക്ക് മുറുകന്ന തരത്തിലായിരുന്നു സത്യവാങ്മൂലം.

ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടേയും ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടായിരുന്നു സത്യവാങ്മൂലം. നിലവില്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും വിജിലന്‍സ് പറയുന്നു.

Related Articles

Latest Articles