Saturday, December 27, 2025

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയിലേക്ക്



തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു.

കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്താൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു.



Related Articles

Latest Articles