സ്വന്തം രാജ്യം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തിട്ടും തളരാതെ അഫ്ഗാനിലെ ആദ്യത്തെ വനിതാ മേയര്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയര്‍ എന്ന വിശേഷണം സ്വന്തമാക്കിയ സാരിഫ ഗഫാരിയാണ് ഭീകരര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ എല്ലാം ഉപേക്ഷിച്ച് പോയിട്ടും അഫ്ഗാന്‍ വിടാന്‍ 27കാരിയായ സാരിഫ തയ്യാറല്ല.
‘അവരുടെ വരവും കാത്ത് ഞാനിവിടെ തന്നെ ഇരിക്കുകയാണ്. എന്നെയോ എന്റെ കുടുംബത്തെയോ രക്ഷിക്കാന്‍ ഇവിടെ ആരുമില്ല. എന്റെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. എന്നെപ്പോലെയുള്ളവരെയാണ് താലിബാന് വേണ്ടത്. അവര്‍ക്ക് വേണ്ടത് എന്റെ ജീവനാണെങ്കില്‍ അത് അവര്‍ എടുത്തുകൊള്ളട്ടെ’ – ഒരു അന്തര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാരിഫ പറഞ്ഞു.

