International

താലിബാൻ ഭരണത്തിൽ മാധ്യമപ്രവർത്തകരോടും ക്രൂരത! അന്ന് മാധ്യമപ്രവർത്തകൻ ഇന്ന് തെരുവ് കച്ചവടക്കാരൻ, താടിവടിച്ച് ജീൻസിട്ടാൽ തല്ലിച്ചതക്കും: താലിബാൻ ഭരണത്തിൽ അഫ്‌ഗാൻ മാധ്യമപ്രവർത്തകരുടെ ദുരിതമുഖം

കാബുൾ: താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനികൾ അനുഭവിക്കുന്നത് ദുരിതം പേറുന്ന ജീവിതമാണ്. ഏറ്റവും കൂടുതൽ പ്രശ്നനങ്ങൾ അഭിമുഖീകരിക്കുന്നത് സ്ത്രീകളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, സ്ത്രീകളെപ്പോലെ ജീവിതം ദുസ്സഹമായ വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍.

ഇപ്പോഴത്തെ അവസ്ഥയിൽ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് കാബൂള്‍ സര്‍വ്വകലാശാല ലെക്ചററും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ കബീര്‍ ഹഖ്മല്‍.

“താലിബാന്റെ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയാണിത്. വിവിധ മാധ്യമസ്ഥാപനങ്ങളിലായി വര്‍ഷങ്ങളോളം അവതാരകനായും റിപ്പോര്‍ട്ടറായും സേവനമനുഷ്ഠിച്ചയാളാണ് മൂസാ മുഹമ്മദ്. എന്നാല്‍ ഇന്ന് സ്വന്തം കുടുംബത്തെ പോറ്റാനുള്ള വരുമാനമില്ല. അതിനാല്‍ തെരുവില്‍ ഭക്ഷണം വിറ്റ് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് അദ്ദേഹം”, എന്ന കുറിപ്പോടെ മാധ്യമപ്രവർത്തകന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് രാജ്യം. നല്ല രീതിയില്‍ ജീവിച്ച മനുഷ്യരുടെ അവസ്ഥ ഇതാണെങ്കില്‍ താലിബാന്റെ ഭരണത്തോടെ ദരിദ്രരുടെ അവസ്ഥ എന്തായി തീര്‍ന്നിരിക്കുമെന്നും ചോദിക്കുന്നു കബീര്‍ ഹഖ്മാല്‍ തന്റെ മറ്റൊരു ട്വീറ്റില്‍.

താടി വടിച്ചതിനും ജീന്‍സിട്ടതിനും താലിബാന്‍തല്ലിച്ചതച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയും അദ്ദേഹം ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ, കബീർ ഹഖ്മൽ പങ്കുവെച്ച ട്വീറ്റ്
“ഇത് ഇക്രാം ഇസ്മതി, അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകനാണ്. ജൂണ്‍ 14ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയി ജീന്‍സ് ധരിച്ചതിനും താടിവടിച്ചതിനും താലിബാന്‍ അദ്ദേഹത്തെ തല്ലി ചതയ്ക്കുകയായിരുന്നു”.

താലിബാൻ ഭരണത്തിൽ കൈവിട്ടുപോയ ജീവിതത്തിന്റെ ചിത്രങ്ങളാണ് കബീര്‍ ഹഖ്മാല്‍ പുറം ലോകത്തെ അറിയിച്ചത്.

 

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago