കാബൂള്‍: സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് താലിബാൻ. ഇത് താല്‍ക്കാലികമാണെന്നും ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ക്കുമായാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് നിര്‍ദേശം.
ശരിഅത്ത് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകളെ വിലക്കില്ലെന്ന് അതേസമയം, ഇസ്ലാമിക നിയമപ്രകാരമുള്ള ജോലികളിലേ സ്ത്രീകള്‍ക്ക് അനുവാദം നല്‍കൂവെന്നുമാണ് താലിബാന്‍ നിലപാട്. അതേസമയം 20 വര്‍ഷം താലിബാന്‍ ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്നാണ് അഫ്ഗാന്‍ സ്ത്രീകള്‍ ഭയക്കുന്നത്. താലിബാന്‍ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ജോലിക്ക് പോകുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

