Sunday, June 2, 2024
spot_img

കലിയടങ്ങാതെ താലിബാൻ; ഡാനിഷ് സിദ്ദിഖിക്കിന് പിന്നാലെ അഫ്ഗാൻ സർക്കാരിന്റെ മാധ്യമ മേധാവിയുടെ തലയറുത്ത് ഭീകരർ

കാബൂൾ: അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവി ദവ ഖാൻ മിനപൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആഭ്യന്തര കാര്യ മന്ത്രാലയം വക്താവ് മിര്‍വൈസ് സ്റ്റാനിക്‌സൈ ആണ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഗവൺമെന്റ് മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവായും പ്രവര്‍ത്തിച്ചിരുന്നു. വെസ്റ്റ് കാബൂളിലെ ദാറുല്‍ അമാന്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം.

നിരവധി മാദ്ധ്യമപ്രവർത്തകരും സമാധാന സേനാംഗങ്ങളും താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം അഫ്ഗാൻ സര്‍ക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദിനെതിരെ വധശ്രമം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാൻ എത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ ആക്ടിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വസതിക്കു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles