International

“സ്ത്രീകൾ വാ തുറക്കരുത് ….”; കാണ്ഡഹാറില്‍ ‘സ്‌ത്രീശബ്‌ദ’ത്തിനു വിലക്ക്‌; രാജ്യത്ത് സ്ത്രീകൾ കൊടിയ പീഡനങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ട്

കാബൂള്‍: താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിനു പിന്നാലെ കൊടിയ പീഡനങ്ങളാണ് അഫ്ഗാൻ ജനത ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി നരവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ് ഭീകരർ. ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ടിവി – റേഡിയോ ചാനലുകളില്‍ സ്‌ത്രീ ശബ്‌ദത്തിനു വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ. ഈ മാസം 15-നു താലിബാന്‍ അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതിന്‌ പിന്നാലെ ചില ചാനലുകള്‍ വനിതാ ആങ്കര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു വഴങ്ങാത്ത സ്‌ഥാപനങ്ങള്‍ക്കു താലിബാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ കാബൂളിലെ വിവിധ കമ്പനികളും സ്‌ഥാപനങ്ങളും വനിതാ ജീവനക്കാരോട്‌ ഓഫീസിലേക്ക്‌ വരേണ്ടതില്ലെന്നു നിര്‍ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. അതേ സമയം സ്‌ത്രീകള്‍ ജോലി ചെയ്യുന്നതിന്‌ തടസമില്ലെന്നും പെണ്‍കുട്ടികള്‍ക്ക്‌ ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നുമാണ്‌ താലിബാന്റെ ഔദ്യോഗിക നിലപാടിനെ പൂർണ്ണമായും തള്ളുന്നതാണ് ഈ നടപടികൾ.

എന്നാൽ അഫ്ഗാനിലെ പ്രശസ്ത വാർത്ത അവതാരക ശബ്‌നം ദാവ്‌റാൻ നേരത്തെ തന്നെ സ്ത്രീകൾ അനുഭവിക്കുന്ന ഈ ക്രൂരത വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. തന്റെ ദുരിതസ്ഥിതി സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അവതാരക വെളിപ്പെടുത്തിയത്. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്‍(ആര്‍ടിഎ) മാധ്യമപ്രവര്‍ത്തകയായ ശബ്‌നം ദാവ്‌രയെ താലിബാൻ ഭീകരര്‍ തടയുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ ആർടിഎയ്‌ക്കായി ആറ് വർഷത്തോളമായി ജോലി ചെയ്യുകയായിരുന്നു ദാവ്‌റാൻ. ഇക്കഴിഞ്ഞ ആഴ്ച ഓഫീസിലെ പുരുഷ ഓഫീസർമാർക്ക് പ്രവേശനം അനുവദിച്ചിരുന്നു എന്നാൽ തന്നെ ഓഫീസിൽ പ്രവേശിക്കുന്നത് വിലക്കിയതായും ഓഫീസ് കാർഡ് കാണിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും ദാവ്‌റാൻ പറഞ്ഞു. ഭരണം മാറിയതിനാൽ ജോലിയിൽ തുടരാൻ കഴിയില്ലെന്നാണ് ദാവ്‌റാനെ അറിയിച്ചത്.

അവതാരക പറഞ്ഞതിങ്ങനെ: ‘ഞാന്‍ ആര്‍ടിഎയില്‍ പോയെങ്കിലും ഭരണം മാറിയെന്ന് അവര്‍ എന്നോട് പറഞ്ഞു. “നിങ്ങള്‍ക്ക് അനുമതിയില്ല. വീട്ടില്‍ പോകൂ” എന്നാണ് താലിബാൻ ഭീകരർ തന്നോട് പറഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

19 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

19 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

19 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago