International

അഫ്ഗാനിൽ മതഭ്രാന്തമാരുടെ തേരോട്ടം!!! സംഗീതോപകരണം പിടിച്ചു വാങ്ങി കത്തിച്ച് താലിബാന്‍; കണ്‍മുന്നില്‍ തന്റെ പ്രാണന്‍ ചാമ്പലാകുന്നത് കണ്ട് പൊട്ടിക്കരഞ്ഞ് സംഗീതജ്ഞന്‍; വീഡിയോ കാണാം

കാബൂൾ: അഫ്ഗാനിൽ വീണ്ടും താലിബാന്റെ കാടത്തം. സംഗീതജ്ഞന്റെ മുന്നിൽ വച്ച് സംഗീതോപകരണം കത്തിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ ആണ് സംഭവം. അഫ്ഗാനിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനായ അബ്ദുൾഹഖ് ഒമേരി പോസ്റ്റ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ ആണ് ഈ സംഭവം വ്യക്തമാകുന്നത്. സംഗീതോപകരണം കത്തിച്ചപ്പോൾ തോക്കുധാരിയായ ഒരാൾ സംഗീതജ്ഞനെ നോക്കി ചിരിക്കുന്നതായും മറ്റൊരാൾ കണ്ണീരോടെ നിൽക്കുന്ന ആ സംഗീതജ്ഞന്റെ ഈ “ദയനീയമായ അവസ്ഥ”യുടെ വീഡിയോ എടുക്കുന്നതായും കാണാം.

അബ്ദുൾഹഖ് ഒമേരിയുടെ ട്വീറ്റ് ഇങ്ങനെ:

“കരയുന്ന പ്രാദേശിക സംഗീതജ്ഞന്റെ മുന്നിലിട്ട് താലിബാൻ അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സസായിഅറുബ് ജില്ലയിലെ പക്തിയ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്,” എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം നേരത്തെ താലിബാൻ വാഹനങ്ങളിൽ സംഗീതം നിരോധിച്ചിരുന്നു. ഇതിനുപുറമെ, വിവാഹങ്ങളിൽ തത്സമയ സംഗീതം നിരോധിക്കുകയും പുരുഷന്മാരോടും സ്ത്രീകളോടും വ്യത്യസ്ത ഹാളുകളിൽ ആഘോഷിക്കാനും താലിബാൻ ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. സ്ത്രീകളെ അടിച്ചമർത്തുന്നതിനിടയിൽ, ഹിജാബ് ധരിക്കാത്തതു മൂലം അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ തുണിക്കടകളിലെ ബൊമ്മകളുടെ തല വെട്ടണമെന്നും ഈ മതഭ്രാന്തന്മാർ ഉത്തരവിട്ടിരുന്നു.

admin

Recent Posts

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

28 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

35 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

51 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

1 hour ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

1 hour ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

1 hour ago