Sunday, May 19, 2024
spot_img

അക്രമ പരമ്പരയ്ക്ക് തുടക്കമിട്ട് താലിബാൻ; തുർക്ക്‌മെനിസ്ഥാനു നേരെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

കാബൂൾ: അക്രമ പരമ്പരയ്ക്ക് തുടക്കമിട്ട് താലിബാൻ. തുർക്ക്‌മെനിസ്ഥാനു നേരെ അക്രമം (Taliban Attack In Turkmenistan)അഴിച്ചുവിട്ടിരിക്കുകയാണ് ഭീകരർ. തുർക്ക്മെനിസ്ഥാൻ അതിർത്തിയിലെ സൈനികരും താലിബാനും തമ്മിൽ ജാവ്‌സാനിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ താലിബാൻ സേനയുടെ ആക്രമണത്തിന് ഇരയായ മൂന്നാമത്തെ അയൽരാജ്യമാണ് തുർക്ക്‌മെനിസ്ഥാൻ. നേരത്തെ അതിർത്തി പ്രശ്നങ്ങളിൽ ഇറാൻ, പാകിസ്ഥാൻ സേനകളുമായി താലിബാൻ ഏറ്റുമുട്ടിയിരുന്നു.

അതേസമയം ആക്രമണത്തിൽ നാല് തുർക്ക്‌മെനിസ്ഥാനികൾ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് തുർക്ക്മെൻ അതിർത്തി പോസ്റ്റുകൾക്ക് താലിബാൻ ഭീകരർ തീയിടുകയും ചെയ്തു. മൂന്ന് ദിവസം മുൻപ് തുർക്ക്‌മെൻ അതിർത്തിയിൽ സൈന്യം താലിബാൻ ഭീകരനെ കൊല്ലുകയും മറ്റൊരാളെ മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന അതിർത്തി പ്രദേശത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കാനെത്തിയതായണ് താലിബാൻ ഭീകരർ. ഖമാബ് ജില്ലയിലെ അതിർത്തി പ്രദേശത്ത് വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Related Articles

Latest Articles