Friday, December 12, 2025

അഫ്ഗാനിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ലിംഗ വേർതിരിവ് നടപ്പിലാക്കി താലിബാൻ; സ്ത്രീകൾക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസം പാർക്കുകളിൽ പ്രവേശനം; പർദ്ദ നിർബന്ധം

അഫ്‌ഗാൻ: അഫ്ഗാനിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ലിംഗ വേർതിരിവ് നടപ്പിലാക്കി താലിബാൻ. പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി പ്രതിവാര ടൈംടേബിള്‍ നിശ്ചയിച്ചിരിക്കുകയാണ്‌. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പര്‍ദ്ദ ധരിച്ചുള്ള പ്രവേശനത്തിനാണ് അനുമതി. പുരുഷന്മാര്‍ക്ക് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിനോദങ്ങള്‍ക്ക് അനുവാദമുള്ളത്. ഇരുകൂട്ടര്‍ക്ക് ഒരുമിച്ചുള്ള പ്രവേശനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അധികാരത്തിലെത്തിയതു മുതല്‍ ഇത്തരത്തിലുള്ള വികൃതമായ രീതിയിലുള്ള നിയന്ത്രണങ്ങളാണ് താലിബാൻ എപ്പോഴും നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. കൂടാതെ അധികാരത്തിലെത്തിയത് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അനുവാദം വിലക്കിയിരുന്നു.

Related Articles

Latest Articles