Wednesday, May 22, 2024
spot_img

കാബൂൾ വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ താലിബാൻ വെടിയുതിർത്തതായി റിപ്പോർട്ട്; കഴിഞ്ഞ ഒരു ആഴ്ചക്കിടെ വിമാനത്താവളത്തിൽ മരണപ്പെട്ടത് 20ഓളം പേർ

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ താലിബാൻ ആകാശത്തേയ്ക്ക് വെടിയുതിർത്തതായി റിപ്പോർട്ട്. വിമാനത്താവളത്തിനു പുറത്ത് താലിബാൻ ആകാശത്തേക്ക് വെടിവയ്ക്കുകയും ആളുകളെ നിരനിരയായി നിർത്തുകയും ചെയ്തു. എന്നാൽ തോക്കുധാരികളായ ഭീകരർ ജനക്കൂട്ടത്തെ തല്ലുകയും ചെയ്തെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനരികെ ആൾത്തിരക്ക് മൂലം കഴിഞ്ഞ ദിവസം ഏഴ് പേർ മരണപ്പെട്ടിരുന്നു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരന്മാരായിരുന്നു.

എന്നാൽ കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കാബൂൾ വിമാനത്താവളത്തിൽ മരണപ്പെട്ടത് 20ഓളം പേരെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ആളുകൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയിരുന്നു. ഇതിനിടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓരോ ദിവസവും വിമാനത്താവളത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് വർധിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles