Saturday, January 3, 2026

വിനോദം ‘ഇസ്ലാമിൽ ഹറാം‘: ടിവിയും സംഗീതോപകരണങ്ങളും തല്ലിത്തകർത്ത് താലിബാൻ ; വീഡിയോ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കർശന ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. വിനോദം ഇസ്ലാമിൽ ഹറാമാണെന്ന് വാദിച്ച് താലിബാൻ ഭീകരർ അതിക്രമങ്ങൾ കാണിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ടിവിയും സംഗീതോപകരണങ്ങളും പരസ്യമായി നശിപ്പിക്കുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മാത്രമല്ല ഒരിക്കലും ടിവി കാണില്ലെന്ന് ജനങ്ങളെ കൊണ്ട് ഭീകരർ പ്രതിജ്ഞ ചൊല്ലിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.

അതേസമയം ടിവിയെ പരസ്യ വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ച് ശിക്ഷ നടപ്പിലാക്കുന്ന വിചിത്രമായ കാഴ്ചയും വീഡിയോയിൽ കാണാം.

Related Articles

Latest Articles