Tuesday, May 14, 2024
spot_img

രാജ്യത്ത് പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ; യുവാതലമുറയെ വഴി തെറ്റിക്കുന്നു എന്ന് വാദം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും ഗെയിമിംഗ് ആപ്പായ പബ്ജിയും നിരോധിക്കാനൊരുങ്ങുന്നതായി വിവരം. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നത്. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്.

യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാൻ ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ അറിയിച്ചു.

നേരത്തെ അധാർമ്മിക ഉള്ളടക്കം പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആപ്പുകളുടെ നിരോധനം.

Related Articles

Latest Articles