Sunday, June 9, 2024
spot_img

മ്യാൻമർ ഹെലിക്കോപ്റ്റർ ആക്രണം; ആറ് കുട്ടികൾ ഉൾപ്പടെ നിരവധി പേർ കൊല്ലപ്പെട്ടു

നയ്‌പിഡോ: മ്യാൻമറിലെ സ്‌കൂളിലും ഗ്രാമത്തിലും സർക്കാർ ഹെലിക്കോപ്റ്ററുകൾ ആക്രമണം നടത്തി. ആറ് കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

വടക്കൻ മധ്യ മ്യാൻമറിലെ സ്‌കൂളിലാണ് സൈനിക ഹെലിക്കോപ്റ്ററുകൾ വെടിവെച്ചത്. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു. വിമതർ തങ്ങളുടെ സേനയെ ആക്രമിക്കാൻ കെട്ടിടം ഉപയോഗിക്കുന്നതിനാലാണ് വെടിയുതിർത്തതെന്ന് സംഭവത്തിൽ സൈന്യം വിശദീകരിച്ചു.

സെൻട്രൽ സാഗിംഗ് മേഖലയിലെ ലെറ്റ് യെറ്റ് കോൺ ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, തിങ്കളാഴ്ച സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററും ഒരു സഹായ പ്രവർത്തകനും മുഖേന ഇതിന്റെ വിശദാംശങ്ങൾ പുറത്തുവരികയായിരുന്നു.

ഗവൺമെന്റ് എംഐ-35 ഗൺഷിപ്പുകൾ സ്‌കൂളിന് നേരെ വെടിയുതിർത്തപ്പോൾ കുട്ടികളെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.
“വിദ്യാർത്ഥികൾ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ, അവരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് ക്രൂരമായി വെടിവയ്ക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” അവർ പറഞ്ഞു. “ഒരു മണിക്കൂറോളം അവർ വായുവിൽ നിന്ന് കോമ്പൗണ്ടിലേക്ക് വെടിയുതിർത്തു. ഒരു മിനിറ്റ് പോലും അവർ നിർത്തിയില്ല. ആ സമയത്ത് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ബുദ്ധമന്ത്രങ്ങൾ ജപിക്കുക മാത്രമായിരുന്നു.”

Related Articles

Latest Articles