Friday, May 10, 2024
spot_img

ഇനി ഓഗസ്റ്റ് 14 വിഭജന ഭീതി സ്മരണ ദിനം; വീണ്ടും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മോദി

ന്യൂഡൽഹി : ഒരിക്കലും മറക്കാനാകാത്ത വേദനകളാണ് ഇന്ത്യാ വിഭജനത്തിലൂടെ നമ്മൾ അനുഭവിച്ചത്‌ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ വിഭജനത്തിന്റെ സ്മരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും, മരിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ പ്രതികരണം ട്വിറ്ററിലൂടെയായിരുന്നു. ആഗസ്റ്റ് 14 വിഭജന ഭീതി സ്മരണ ദിനമായി ആഘോഷിക്കുന്നത് വിഭജനത്തിന്റെ ഭാഗമായി ജീവൻ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓർമ്മയ്‌ക്കായാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ ദിനം നമ്മെ വിവേചനത്തിൽ നിന്നും, വിദ്വേഷത്തിൽ നിന്നും മുക്തരാകാൻ നമ്മെ പ്രചോദിപ്പിക്കുകയും, സമൂഹിക ഐക്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും നമ്മെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുമെന്ന് മോദി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles