Monday, December 22, 2025

കോവിഡ്: തമിഴ് നടൻ വടിവേലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒമിക്രോണെന്ന് സംശയം

തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് വടിവേലു ലണ്ടനിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പുതിയ ചിത്രത്തിന്‍റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. നടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. ഒമിക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണനൊപ്പം ലണ്ടനിൽ വടിവേലു തങ്ങിയത്. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോ​ഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles