Tuesday, November 17, 2026

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ! നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക്; തീരുമാനം സര്‍വകക്ഷി യോഗത്തിൽ

രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്ന് ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. എസ്‌ഐആർ വേണ്ട എന്നല്ല മറിച്ച് 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്.

ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തു. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല.

അതേസമയം, ബംഗാളിലെ തീവ്രവോട്ടർ പട്ടികപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന ആവശ്യവുമായി താഴെത്തട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. പരിശീലന പരിപാടിയിൽ ബൂത്ത് ലൈവൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്. വിവരശേഖരണത്തിനിടെ നടക്കുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം.

Related Articles

Latest Articles