Monday, May 20, 2024
spot_img

സാമ്പത്തിക സംവരണം; വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ തമിഴ്‌നാട്

ചെന്നൈ :സാമ്പത്തിക സംവരണ വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നിരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹർജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും തീരുമാനിച്ചു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടനാ ഭേദഗതി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു

തമിഴ്‌നാട് സർക്കാർ കേസിൽ കക്ഷിയായിരുന്നു. വിധി പരിശോധിക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ സർവകക്ഷി യോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം. അഞ്ചിൽ മൂന്ന് ഭൂരിപക്ഷത്തിലാണ് ഭേദഗതി സുപ്രീം കോടതി ശരിവെച്ചത്. എന്നാൽ വിധി പ്രസ്താവത്തിൽ ബെഞ്ചിൽ നിന്നുയർന്ന നിരീക്ഷണങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.

Related Articles

Latest Articles