Tuesday, October 6, 2026

വീണ്ടും വിവാദം: തമിഴ്‌നാട്ടിൽ വോട്ട് ചെയ്യാൻ ഹിജാബ് ധരിച്ചെത്തി യുവതി ; സംഘർഷം

മേലൂർ: കർണാടകയിൽ നിന്നും ഉയർന്ന ഹിജാബ് വിവാദത്തിനു പിന്നാലെ തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. കഴിഞ്ഞ ദിവസ മുതൽ തമിഴ്‌നാട് തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ചൂടിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീകളോട് ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ മേലൂർ നഗരസഭയിലെ എട്ടാം വാർഡിലെ അൽ-അമീൻ സ്‌കൂൾ പോളിങ് ബൂത്തിൽ ആണ് സംഭവം.

ഇതോടെ വോട്ട് ചെയ്യണമെങ്കിൽ തലയിലെ ഹിജാബ് അഴിച്ച് കളയണം എന്ന ആവശ്യവുമായി ബൂത്ത് ഏജന്റ് ഗിരിരാജൻ നിലപാട് കടുപ്പിക്കുകയായിരുന്നു. സ്ത്രീകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനെ തുടർന്നാണ് ഇദ്ദേഹം നിലപാടിൽ ഉറച്ചത്. ഇതേതുടർന്ന് കുറച്ച് സമയത്തേക്ക് വോട്ടിംഗ് തടസപ്പെട്ടു.

Related Articles

Latest Articles