Wednesday, May 22, 2024
spot_img

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക്, തമിഴ്‌നാടിന്റെ അരിക്കൊമ്പൻ ദൗത്യം നീളും; കൊമ്പനെ പിടികൂടാൻ ആദിവാസി സംഘത്തെയും രംഗത്തിറക്കി വനംവകുപ്പ്

കമ്പം : തമിഴ്നാട്ടിലെ കമ്പത്ത് ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച ഒറ്റയാൻ അരിക്കൊമ്പൻ, ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന. ആന ഷണ്‍മുഖനാഥ ക്ഷേത്ര പരിസരം വിട്ടതായാണ് റേഡിയോ കോളറില്‍ നിന്നുള്ള ഒടുവിലെ സിഗ്നലുകള്‍ വിശകലനം ചെയ്തതിൽ നിന്ന് ലഭിക്കുന്ന വിവരം. വനാതിർത്തിയിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കൊമ്പന്റെ സഞ്ചരിച്ചത്. ഇതോടെ കൊമ്പനെ മയക്കുവെടി വയ്ക്കാനായി മൂന്നു ദിവസമായി തുടരുന്ന ദൗത്യം ഇനിയും നീളുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ നിരീക്ഷണത്തിലാണെന്നും കാട്ടില്‍ നിന്നിറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്നും അധികൃതർ ഇന്നലെ പറഞ്ഞിരുന്നു.കൊമ്പനെ പിടികൂടാൻ ആദിവാസി സംഘവും രംഗത്തെത്തി. പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ തമിഴ്നാട് വനംവകുപ്പാണ് എത്തിച്ചത്. വെറ്ററിനറി സർജനും സംഘത്തിലുണ്ട്.

അതേസമയം അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി ബല്‍രാജ് ഇന്നു മരിച്ചിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയോടെയാ ബൈക്ക് യാത്രികനായ ബല്‍രാജിനെ ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles