Friday, January 2, 2026

കോളേജ് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ബസ് സ്റ്റോപ്പില്‍ വെച്ച് വാക്കുതര്‍ക്കം; ഒടുവിൽ കലാശിച്ചത് കയ്യാങ്കളിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് അടിപിടിയില്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വടക്കന്‍ ചെന്നൈയില്‍ ന്യൂ വാഷര്‍മന്‍പേട്ട് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം നടന്നത്. നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ്, രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്.

വിദ്യാര്‍ത്ഥിനികള്‍ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും. ചുറ്റുമുള്ള വിദ്യാര്‍ത്ഥിനികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ചിലര്‍ നിലത്തുവീണ് കിടക്കുന്ന വിദ്യാര്‍ത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ വിളിച്ച്‌ ഉപദേശം നല്‍കിയ പൊലീസ് മുന്നറിയിപ്പും നല്‍കിയാണ് വിട്ടത്.

 

Related Articles

Latest Articles