Monday, May 20, 2024
spot_img

ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണം; ഒമ്പത് വര്‍ഷത്തിന് ശേഷം അമ്മ, പിന്നീട് സംഭവിച്ചത് ഇത് ?

ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട യുവതിയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പകരം ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാമെന്ന് അനുമതി നല്‍കി. സേലം സ്വദേശി ശരണ്യയാണ് ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ സഹോദരി സത്യക്കാണ് ഇവര്‍ കുഞ്ഞിനെ ദത്ത് നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞെങ്കിലും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശരണ്യയും ഭര്‍ത്താവ് ശിവകുമാറും കുഞ്ഞിനെ സഹോദരിക്ക് നല്കാൻ തീരുമാനിച്ചത്. 2012ലാണ് മൂന്നരമാസം പ്രായമുള്ള പെണ്‍കുട്ടിയെ ദത്ത് നല്‍കുന്നത്.

സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ വന്ന് മരിച്ചതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ശരണ്യ രംഗത്തെത്തി. എന്നാല്‍ ഇത്രകാലം വളര്‍ത്തിയ കുഞ്ഞിനെ തിരിച്ചുകൊടുക്കില്ലെന്ന് സത്യയും പറഞ്ഞു. തര്‍ക്കമായതോടെ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടര്‍ന്നാണ് ശരണ്യ ഹൈക്കോടതിയില്‍ പരാതിയുമായെത്തിയത്. സത്യയും ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും വാദം കേട്ട കോടതി കുട്ടിയെ ഇത്രകാലം വളര്‍ത്തിയ പോറ്റമ്മയോടൊപ്പം നില്‍ക്കട്ടെയെന്നും ആഴ്ചയിലൊരിക്കല്‍ സ്വന്തം അമ്മക്ക് കുട്ടിയെ കാണാമെന്നും ഉത്തരവിട്ടു. പോറ്റമ്മയെയും പെറ്റമ്മയെയും വേണമെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് ആഴ്ചയിലൊരിക്കല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കിയത്.

Related Articles

Latest Articles