Sunday, June 16, 2024
spot_img

ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാൻ ആഗ്രഹം! ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭാര്യാ സഹോദരിയെ കാറിൽ കടത്തിക്കൊണ്ടു പോയ എസ്ഐയെ പിരിച്ചു വിട്ടു

ഗൂഡല്ലൂർ: തമിഴ്‌നാട്ടിൽ വിവാഹം കഴിക്കാനായി ഭാര്യാസഹോദരിയെ കാറിൽ കടത്തിക്കൊണ്ടു പോയ കേസിൽ എസ്ഐയെ പിരിച്ചു വിട്ടു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വെങ്കിടാചലത്തെ (35) നെ ആണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

കേസിനാസ്പദമായ സംഭവം 2018 ലാണ് നടന്നത്. വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോൾ ‍ മധുര ക്ഷേത്രത്തിലേക്കു പോകുന്നതിനായി ഭാര്യയേയും ഭാര്യയുടെ അനുജത്തിയെയും കാറിൽ കയറ്റി കൊണ്ടുപോയി.മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു

മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു. തുടർന്നു ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാൽ ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെയാണ് നടപടി. വകുപ്പു തല അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് കോയമ്പത്തൂർ ഡിജിപി മുത്തുസ്വാമി ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി ഉത്തരവിടുകയായിരുന്നു.

 

Related Articles

Latest Articles