Friday, October 9, 2026

വേലി കെട്ടി, വഴിയടച്ച് തമിഴ് നാടൻ ഗ്രാമങ്ങൾ

വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ജനങ്ങളെ നിയന്ത്രിക്കാന്‍ നഗരങ്ങളില്‍ പോലീസ് നെട്ടോട്ടമോടുമ്പോള്‍, രോഗത്തിന്റെ തീവ്രത പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ഗ്രാമവാസികള്‍. തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് മീനാക്ഷിപുരം ഗ്രാമത്തിലെ 150 കുടുംബങ്ങള്‍ ‘സെല്‍ഫ് ഐസോലേഷനില്‍.’

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ പോലും ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുളകളും മുള്ളും കൊണ്ട് വേലികെട്ടി തങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയടച്ചു കൊണ്ടും, പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കൊണ്ടും പുറനാട്ടുകാരെ അവര്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നത് വിലക്കിയിരിക്കുകയാണ്.

”പുറത്തു നിന്നുള്ളവര്‍ ഗ്രാമത്തിലേക്ക് വരുന്നത് വിലക്കിയിരിക്കുന്നു” എന്നെഴുതിയ ബോര്‍ഡുകള്‍, ഗ്രാമത്തിന്റെ പല അതിരുകളിലും ദൃശ്യമാണ്.ബലം പ്രയോഗിച്ച് ആരെങ്കിലും കടക്കാന്‍ ശ്രമിച്ചാല്‍ ധൈര്യമായി വിളിച്ചോളൂവെന്ന് പറഞ്ഞ് പോലീസുകാര്‍ ഗ്രാമീണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമാനുസൃത മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കുന്ന കുഗ്രാമത്തിന്റെ കഥകള്‍ ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയാണ്.

Related Articles

Latest Articles