Monday, October 19, 2026

തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു; പുക ഉയർന്നതിന് പിന്നാലെ കുട്ടികളെ ബസിൽ നിന്നും ഒഴിപ്പിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ചെന്നൈ: തമിഴ്നാട് ആരക്കോണത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് യാത്രയ്ക്കിടെ കത്തി. സ്കൂളിലേക്ക് വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ബസിന് തീ പിടിച്ചത്.

പുക ഉയർന്നതിന് പിന്നാലെ കുട്ടികളെ പെട്ടെന്ന് ബസിൽ നിന്നും ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ആരകോണത്തെ ഭാരതി ദാസൻ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Latest Articles