Wednesday, September 23, 2026

താനൂർ ബോട്ടപകടം;മരണം 22 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: കേരളത്തെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണം 22 ആയി. ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവരിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.

ഹസ്ന (18), സഫ്ന (7), ഫാത്തിമ മിൻഹ(12), സിദ്ധിക്ക്‌ (35), ജഴൽസിയ(40), അഫ്ലഹ് (7), അൻഷിദ് (10), റസീന, ഫൈസാൻ (4), സബറുദ്ധീൻ (38), ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, സഫ്ല ഷെറിൻ, റുഷ്‌ദ, ആദില ശെറി, അയിഷാബി, അർഷാൻ, അദ്നാൻ, സീനത്ത് (45 ), ജെറിർ (10) എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും. അതേസമയം മൂന്ന് കുട്ടികൾ അടക്കം പത്ത് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആയിഷ (5), മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ഫസ്‌ന (19), ഹസീജ (26), നുസ്രത് (30), സുബൈദ (57) എന്നിവരാണ് ചികിത്സയിലുള്ളത്.
.

അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ചതുപ്പും, വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മാറി.

Related Articles

Latest Articles