Friday, January 9, 2026

താനൂര്‍ ബോട്ട് അപകടം: അപകട സാധ്യത അറിഞ്ഞിട്ടും സര്‍വീസ് നടത്തി! നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി പോലീസ്. അപകട സാധ്യത ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം ഊര്‍ജിതമാക്കി.

നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ബോട്ട് സ്രാങ്ക് ദിനേശിന് പുറമെ വേറെയും ജീവനക്കാര്‍ ഉള്ളതായി സംശയമുണ്ടെന്ന് എസ്പി പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ബോട്ടിന്റെ കാലപ്പഴക്കം ഉള്‍പ്പടെ കണ്ടെത്തുന്നതിന് കുസാറ്റിന്റെ സാങ്കേതിക സഹായം പോലീസ് തേടിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, താനൂര്‍ ഡിവൈഎസ്പി, കൊണ്ടോട്ടി എഎസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിസാറിനെ മലപ്പുറം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.

Related Articles

Latest Articles