airindia
ദില്ലി: എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ലേലത്തിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. സെപ്തംബർ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്. സ്പൈസ് ജെറ്റും ടാറ്റയ്ക്കൊപ്പം എയർ ഇന്ത്യയെ സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഗ്രൗണ്ട് ഹാൻഡിലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വിൽക്കാനാണ് നീക്കം. മുംബൈയിലെ എയർ ഇന്ത്യ ബിൽഡിങ്ങും ദില്ലിയിലെ എയർലൈൻശ് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.
നിലവിൽ 43,000 കോടിയാണ് എയർ ഇന്ത്യയുടെ ബാധ്യത. ഇതിൽ 22,000 കോടി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡിലേക്ക് മാറ്റും. 4400 ആഭ്യന്തര വിമാന പാർക്കിങ്ങും, 1800 അന്താരാഷ്ട്രാ പാർക്കിങ് സ്ലോട്ടുകളും എയർ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്പനി സർവീസ് നടത്തുന്നവയായുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…