Monday, April 29, 2024
spot_img

ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാൻ ആലോചനയുമായി ഇൻഡി​ഗോ

ദില്ലി: രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡി​ഗോ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയർ 2, ടയർ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സർവീസ് തുടങ്ങാനാണ് തീരുമാനം.

റായ്പൂർ – പുണെ റൂട്ടിൽ പുതിയ സർവീസ് തുടങ്ങും. ലഖ്‌നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇൻഡോർ, ലഖ്‌നൗ – റായ്പൂർ, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇൻഡോർ എന്നീ റൂട്ടുകളിലെ നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കും.

തങ്ങളുടെ ആഭ്യന്തര വിമാന സർവീസ് ശൃംഖല 38 പുതിയ വിമാനസർവീസുകളുടെ കരുത്തിൽ വിപുലീകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇൻഡി​ഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.

നിലവിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പല പ്രധാന നഗരങ്ങളിലും യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇതുകൂടി കണ്ടാണ് ഉടനടി പുതിയ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles