Saturday, November 21, 2026

കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട; ടാറ്റൂ ആർട്ടിസ്റ്റുകൂടിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ അറസ്റ്റിലായി

ബെംഗളൂരു: ഏഴു കോടിയോളം രൂപയുടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു മലയാളി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ ബെംഗളൂരു പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിനി വിഷ്ണുപ്രിയയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിഷ്ണുപ്രിയ ടാറ്റൂ ആർട്ടിസ്റ്റുകൂടിയാണ്.

വിഷ്ണുപ്രിയയോടൊപ്പം കോയമ്പത്തൂർ സ്വദേശി സിജിൽ, മടിവാള സ്വദേശി വിക്രം എന്നിവരാണ് പിടിയിലായ മാറ്റുരണ്ടുപേർ. 12 കിലോയോളം വരുന്ന ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും പിടികൂടിയത്. ഏഴ് കോടിയിലധികം രൂപയാണ് വിപണിയിൽ ഇതിനു വിലമതിക്കുന്നത്.

80 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിലുമായി വിക്രം കഴിഞ്ഞദിവസം പോലീസ് പിടിയിലാവുകയും, ചോദ്യം ചെയ്യലിൽ മറ്റ് വിവരങ്ങളും കൂട്ടാളികളെക്കുറിച്ചുള്ള സൂചനകളും പങ്കുവയ്ക്കുകയായിരിന്നു. തുടർന്ന് വിഷ്ണുപ്രിയയും സിജിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയും ചെയ്തു. വിക്രമായിരുന്നു ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത് . വിശാഖപ്പട്ടണത്തു നിന്നുമാണ് ലഹരിമരുന്ന് എത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം ഊർജിതമാക്കി

Related Articles

Latest Articles