ഒരു രാജ്യം ഒരു കാര്‍ഡ്‌ ഉദ്ഘാടനം പ്രധാനമന്ത്രി അഹമ്മദാബാദില്‍ നിര്‍വ്വഹിച്ചു .രാജ്യത്ത് ഒട്ടാകെയുള്ള യാത്രയ്ക്ക് ഒരു കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നത് യാഥാര്‍ത്ഥ്യമായി ഏതു തരത്തിലുള്ള ഗതാഗതസംവിധാനവും ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് പണം മുടക്കാന്‍ ഒരു കാര്‍ഡ്‌ അനുവദിക്കുന്ന സൗകര്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ബാങ്കുകള്‍ നടപ്പാക്കുന്ന ക്രെഡിറ്റ്‌ , ഡെബിറ്റ് കാര്‍ഡുകള്‍ റെയില്‍-മെട്രോ കാര്‍ഡ് ഉപയോഗിക്കുന്ന തരത്തിലാണ് പരിഷ്കരണം. പുതിയ കാര്‍ഡുകളില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. ടിക്കറ്റ് കൌണ്ടറിലെ പി.ഒ.എസ് മേശാനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം ഡെബിറ്റ് ക്രെഡിറ്റ്‌ കാര്‍ഡ്‌ ബാങ്കുകള്‍ പരിഷ്കരിക്കും. മറ്റുതരാം വാലറ്റുകള്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയും എന്ന് അധികൃതര്‍ വ്യക്തമാക്കി

ദില്ലി മെട്രോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയത്. ഇതിനായി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ കൌണ്ടറാണ് ഉപയോഗിക്കുന്നത്. ഇതുവഴി തടസമില്ലാതെ മെട്രോയില്‍ പ്രവേശിക്കുവാനും ഇറങ്ങേണ്ട ഇടത്ത് തടസ്സങ്ങള്‍ ഒന്നുമില്ലാതെ ഇറങ്ങി പോകുവാനും സാധിക്കും. ഇത് വ്യാപകമാകുന്നത് വഴി യാത്രാനിരക്ക് കുറയ്ക്കുവാനും യാത്ര സുഖമമാകാനും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍ .