Thursday, December 18, 2025

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; മദ്രസ അദ്ധ്യാപകനായ മുഹമ്മദ് അറസ്റ്റിൽ

ആലപ്പുഴ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം നടന്നത്. കേസിൽ മദ്രസ അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി സ്വദേശി മുഹമ്മദാണ് പിടിയിലായത്.

ഇയാൾ ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചത്. പ്രതി മദ്രസയിലെ മറ്റു വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles