Saturday, May 4, 2024
spot_img

കൂട്ടുകാരിയുടെ പിറന്നാൾ തണ്ണിമത്തന്‍ മുറിച്ച് ആഘോഷിച്ചതിന് അധ്യാപകര്‍ മർദ്ദിച്ചു; പരാതിയുമായി വിദ്യാർത്ഥി രംഗത്ത്

പാലക്കാട്: തന്റെ കൂട്ടുകാരിയുടെ പിറന്നാൾ തണ്ണിമത്തന്‍ മുറിച്ച് ആഘോഷിച്ചതിന് അധ്യാപകര്‍ വളഞ്ഞിട്ട് തല്ലിയെന്ന് വിദ്യാർത്ഥിയുടെ പരാതി. പാലക്കാട് ജില്ലയിലെ എയിഡഡ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

കൂട്ടുകാരിയുടെ പിറന്നാള്‍ ദിവസം സ്കൂളിന്റെ മുകളില്‍ തണ്ണിമത്തന്‍ മുറിച്ച് ആഘോഷം നടത്തിയിരുന്നു.തുടർന്ന് ഇതിന്റെ പേരില്‍ അധ്യാപകരുടെ മുറിയിലേയ്‌ക്കു തന്നെ വിളിച്ചു വരുത്തിയെന്നും തന്നെ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്നുമാണ് വിദ്യാർത്ഥിയുടെ പരാതി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇപ്പോൾ വിദ്യാർത്ഥി.

എന്നാൽ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജ പരാതിയാണ് ഇതെന്ന് പിടിഎ ആരോപിച്ചു. കൂടാതെ അധ്യാപകര്‍ വിദ്യാർത്ഥിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പിടിഎ ഭാരവാഹികൾ പറഞ്ഞു. വടക്കഞ്ചേരി ഇന്‍സ്പെക്ടര്‍ മഹീന്ദ്രസിംഹന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles