Saturday, November 14, 2026

ബ്രിട്ടണില്‍ നിന്ന് സാങ്കേതിക വിദഗ്ധരെത്തി ! തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് മാറ്റും ;തകരാർ പരിഹരിക്കാനായില്ലെങ്കിൽ മാത്രം എയർ ലിഫ്റ്റ്

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമെത്തി. ബ്രിട്ടന്റെ അറ്റ്ലസ് ZM417 എന്ന പ്രത്യേക സൈനിക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്.

എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമമാകും ആദ്യം നടത്തുക. ഇതിനുള്ള അനുമതി കേന്ദ്രം നൽകിയിട്ടുണ്ട്. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിമാനത്തിന്റെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകും. വിമാനത്തിന് ഇന്ധന ക്ഷമത സംബന്ധിച്ചും ഹൈഡ്രോളിക് സംവിധാനത്തിലും തകരാർ ഉണ്ടെന്ന് വിവരം.
ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

Related Articles

Latest Articles