Sunday, October 4, 2026

സഹായം അഭ്യർത്ഥിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന പതിനേഴുകാരി കുട്ടബലാത്സംഗത്തിന് ഇരയായി ; 2 പേര് അറസ്റ്റിൽ

ദില്ലി; ദില്ലി റെയിൽവേ സ്റ്റേഷനു സമീപം പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയെ സഹായം വാഗ്ദാനം ചെയ്‌തു തിലക് പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിൽ എത്തിച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കുപ്പികൾ വിൽക്കുന്ന ഫരീദാബാദ് സ്വദേശി ഹർദീപ് നഗർ(21), ആഗ്രയിൽ നിന്നുള്ള രാഹുൽ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെ‌യ്‌തു.

തിങ്കളാഴ്ച രാത്രിയോടെ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കണ്ടതോടെ സംശയം തോന്നിയ പൊലീസ് സംഘം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. താൻ പീഡനത്തിരയായതായി പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

Related Articles

Latest Articles