Thursday, May 16, 2024
spot_img

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; വീണ്ടും പുതിയ കൊറോണ വകഭേദം; യുകെയിൽ ഭയം വിതച്ച് ‘എറിസ്’

ലണ്ടൻ: വീണ്ടും പുതിയ കൊറോണ വകഭേദത്തെ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമായ ഇജി 5.1നെ യു.കെയിലാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക വിതയ്‌ക്കുന്നത്.

ആദ്യമായി ജൂലൈ 31-നാണ് യുകെയിൽ ഈ വകഭേദം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങിയ സാധാരണ പനിയുള്ളവരിൽ കാണുന്ന ലക്ഷണങ്ങൾ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരിലും കാണുന്ന പ്രധാന ലക്ഷണങ്ങൾ. രാജ്യത്ത് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഏഴിലൊരാൾക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്.

Related Articles

Latest Articles