Sunday, December 14, 2025

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നേക്കും; പ്രഖ്യാപനം ഉടൻ, ജി. കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നേക്കും. തെലങ്കാന ബിജെപി പ്രസിഡന്റ് ജി. കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. നിർണ്ണായക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.2016 ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവർ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. അവസാനമായി ജയസുധ വേഷം ചെയ്ത ചിത്രം തമിഴിൽ വാരിസാണ്. വിജയ് നായകാനായ ചിത്രമാണിത്. വിജയ്‌യുടെ അമ്മയായാണ് ചിത്രത്തിൽ ജയസുധ എത്തിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണിത്. അതേസമയം സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയസുധ വിജയിച്ചിരുന്നു.

Related Articles

Latest Articles