Friday, October 16, 2026

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളിൽ പെട്ട് കേരളാപോലീസ് !പ്രതിഷേധ പ്രകടനം തടയാൻ ബാരിക്കേഡ് വെച്ച് റോഡ് തടഞ്ഞു ; രോഗിയുമായി എത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയില്ലെന്ന് പരാതി

കോഴിക്കോട് : രോഗിയുമായി എത്തിയ ആംബുലന്‍സിന് പോലീസ് വഴിയൊരുക്കിയില്ലെന്ന് പരാതി. 96 വയസ്സുള്ള വൃദ്ധയുമായി എത്തിയ ആംബുലന്‍സിന് റോഡ് ബ്ലോക്ക് ചെയ്ത് വച്ചിരുന്ന ബാരിക്കേഡുകൾ പോലീസ് മാറ്റി നല്‍കാത്തതിനാല്‍ വഴി തിരിച്ചു വിടേണ്ടിവന്നു. കോഴിക്കോട് നല്ലളത്താണ് സംഭവം നടന്നത്.
നല്ലളം പോലീസ് സ്‌റ്റേഷനു സമീപം കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനം തടയാനാണ് പോലീസ് ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നത്. പിന്നാലെ രോഗിയുമായി ആംബുലന്‍സ് കടന്നുവന്നിട്ടും വഴിയൊരുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് പരാതി.

നാട്ടുകാരും ഡ്രൈവറും ആംബുലൻസിന് വഴി ലഭിക്കുവാനായി ബാരിക്കേഡുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടും പോലീസ് ബാരിക്കേഡ് മാറ്റി നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. പകരം മറ്റൊരു വഴിയിലൂടെ ആശുപത്രിയിലെത്തുവാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും 11 മണിയോടെ നടത്താൻ തീരുമാനിച്ച പരിപാടിയ്ക്ക് മണിക്കൂറുകൾക്കുമുമ്പ് റോഡ് അടച്ചെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് പ്രദേശത്തെ ഒരു പൊതു പ്രവർത്തകൻ പറഞ്ഞു.

ഒന്നിന് പിറകെ ഒന്നെന്ന നിലയിൽ വിവാദങ്ങളിൽ പെടുകയാണ് കേരളാപോലീസ്. നേരത്തെ പോലീസ് വാഹനത്തിൽ പന്ത് തട്ടിയെന്നാരോപിച്ച് കുട്ടികളുടെ ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി ഉയർന്നിരുന്നു . നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണമുയർന്നിരിക്കുന്നത്

Related Articles

Latest Articles