Tuesday, September 22, 2026

മൂന്നുഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; ഞായറാഴ്ച വരെ ജാഗ്രത നിർദ്ദേശം തുടരും

സംസ്ഥാനത്ത് ശരാശരിയിൽനിന്ന് മൂന്നുഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വരെ ജാഗ്രതാനിർദേശം നൽകി. വയനാട് ഒഴികെയുള്ള ജില്ലകളിൽ രണ്ടുമുതൽ മൂന്നുഡിഗ്രിവരെ ചൂടുകൂടാമെന്നാണ് മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച സംസ്ഥാനത്താകെ 60 പേർക്ക് സൂര്യതാപമേറ്റു എന്നാണ് റിപ്പോർട്ട് .

വെള്ളിയാഴ്ച പുനലൂരിൽ 38.2 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. പുനലൂരിൽ ശരാശരി ഉയർന്ന താപനിലയിൽനിന്ന് രണ്ട് ഡിഗ്രിയും തിരുവനന്തപുരത്ത് ശരാശരി ഉയർന്ന താപനിലയിൽ നിന്ന് മൂന്നുഡിഗ്രി ചൂടുമാണ് വർധിച്ചത്.

Related Articles

Latest Articles