Sunday, April 28, 2024
spot_img

ജ്യൂസായല്ല, നെല്ലിക്കയായി തന്നെ കഴിക്കൂ; ഗുണങ്ങൾ ഏറെ!

നെല്ലിക്ക ജ്യൂസിനേക്കാളേറെ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലതെന്ന് പറയാം. കാരണം ജ്യൂസാക്കി പലരും ഇത് അരിച്ചെടുത്താണ് കുടിക്കുന്നത്. ജ്യൂസാക്കിയാല്‍ ഇതിലെ നാരുകള്‍ കുടിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകാം. നാരുകള്‍ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ നെല്ലിക്കയിലെ ഫൈബര്‍ ഗുണം ലഭിക്കില്ല. കുടല്‍ ആരോഗ്യത്തിന് ഫൈബര്‍ അത്യാവശ്യമാണ്.

​ചര്‍മ-മുടി ഗുണങ്ങള്‍ ​

ചര്‍മ-മുടി ഗുണങ്ങള്‍ നല്‍കുന്ന ഒന്ന് കൂടിയാണ് നെല്ലിക്ക കഴിക്കുന്നത്. ഇത് നല്ലൊരു ഡീടോക്‌സ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന, ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ചര്‍മത്തിന് മാത്രമല്ല, ഇത് മുടിയ്ക്കും നല്ലതാണ്. മുടി നര ഒഴിവാക്കാനും മുടി വളരാനും ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

​തടി ​

തടി കുറയ്ക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് നാരുകള്‍. ഇത് വിശപ്പ് കുറയ്ക്കാനും ദഹനം ശക്തിപ്പെടുത്താനും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്താനുമെല്ലാം മികച്ചതാണ്. ഇതിന് നെല്ലിക്ക അങ്ങനെ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. ജ്യൂസാക്കുമ്പോള്‍ ഇതിലെ നാരുകള്‍ നഷ്ടപ്പെടുന്നു. കാരണം ഇത് ഊറ്റിയെടുക്കുകയോ അരിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്.

കൊളസ്‌ട്രോള്‍, പ്രമേഹ രോഗങ്ങള്‍ക്കും​

കൊളസ്‌ട്രോള്‍, പ്രമേഹ രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഇത്തരം രോഗങ്ങള്‍ക്കും ഒരു ഫലത്തിന്റെ പൂര്‍ണ ഗുണം ലഭിയ്കക്കുന്നതിനും ഇതിലെ നാരുകള്‍ കളയാതെ കഴിയ്ക്കുകയാണ് നല്ലത്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിനിക്ക് ആസിഡ്, കോറിലാജിൻ എന്നിവയാണ് പ്രമേഹബാധയിൽനിന്നും സംരക്ഷണം നൽകുന്നത്.

Related Articles

Latest Articles