കൊച്ചി: ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തുന്ന കേസിലെ പ്രതി എളമക്കര പൊലീസിന്റെ പിടിയിലായി. വാത്തുരുത്തി നികര്‍ത്തില്‍ ഹൗസില്‍ ജയിംസ് ബാബുവാണ് (60) പിടിയിലായത്. 27 ന് ഇടപ്പള്ളി തൃക്കോവില്‍ ക്ഷേത്രത്തില്‍നിന്നും ഓട്ടു പാത്രങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പ്രതിയുടെ ഏകദേശ രൂപം ലഭിച്ചു. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ സമാനരൂപമുള്ള വ്യക്തിയെ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

