Thursday, May 16, 2024
spot_img

അറിയുമോ ..പാകിസ്ഥാനിലെ ക്ഷേത്രങ്ങൾ പച്ച നിറത്തിലാണ്; അവിടെ ക്ഷേത്ര വിശ്വാസികൾക്ക് പോലും നിറം മാറ്റാൻ സ്വാതന്ത്ര്യമില്ല

ഒരാളെയോ ഒരു ജനവിഭാഗത്തെയോ അടിച്ചമർത്തുന്നതിനുള്ള ഏറ്റവും എളുപ്പ വഴികൾ രണ്ടാണ്. ഒന്ന് അവന്റെ ഭാഷയെ അടിച്ചമർത്തുക രണ്ടാമത് അവന്റെ വിശ്വാസങ്ങളെ അടിച്ചമർത്തുക. ഇത് രണ്ടും പല കാലങ്ങളിലായി പല ദേശങ്ങളിൽ പല രീതികളിൽ അരങ്ങേറിയിട്ടുള്ളതാണ്. ഇവിടെയെല്ലാം നമുക്ക് കാണാനാവുന്ന പൊതുവായ കാര്യം. അടിച്ചമർത്തപ്പെടുന്നവർ ന്യൂനപക്ഷവും ഇതെല്ലം ചെയ്യുന്നത് ബഹുഭൂരിപക്ഷവുമാണ് എന്നതാണ്. മഞ്ഞ കണ്ണുള്ളവൻ കാണുന്നത് മഞ്ഞ എന്ന പഴഞ്ചോല്ലൊക്കെ പണ്ടേക്കു പണ്ടേ കാലഹരണപ്പെട്ടു. ഇപ്പോൾ പച്ച കണ്ണുള്ളവൻ കാണുന്നത് മറ്റുള്ളവരും പച്ച നിറത്തിൽ തന്നെ കാണണം എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

പാകിസ്ഥാനിലെ ക്ഷേത്രങ്ങളെല്ലാം പച്ചനിറത്തിലായതും പള്ളികളുടെ അതെ മാതൃകയിൽ അവ നിർമ്മിക്കപ്പെടുന്നതുമെല്ലാം ചിലരുടെ മേൽപ്പറഞ്ഞ സൈദ്ധാന്തം മൂലമാണ്. അതിലുമേറെ ക്രൂരതകൾ അവിടെ അരങ്ങേറുന്നുണ്ടെങ്കിലും പലതും പുറത്തു വരുന്നില്ല. ഇതൊന്നും നമ്മുടെ കേരളത്തിലല്ലലോ എന്നൊരു ആശ്വാസം ഇത് വരെയും നമുക്കുണ്ടായിരുന്നു. അപ്പോഴാണ് മൂന്നരക്കോടി ജനസംഖ്യയുള്ള ഈ കൊച്ചു കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്തു വരുന്നത്.
ക്ഷേത്രങ്ങൾ പച്ചനിറത്തിലാകുന്നതും കമാനങ്ങൾ അറബിക് വസ്തു വിദ്യ പ്രകാരമാകുന്നതും, തലയിൽ മുണ്ടിട്ടു മാത്രം ആരും കാണാതെ ക്ഷേത്ര ദർശനം നടത്തുന്ന ഒരു പ്രത്യേകതരം അവിശ്വാസികൾ ഭരിക്കുന്ന സംസ്ഥാനത്ത് ചർച്ചയും വലിയ വാർത്തയും ആകും എന്നുറപ്പില്ല. എങ്കിലും ഇത് കണ്ടാൽ അൽപ്പമൊന്നു പ്രതികരിക്കണമല്ലോ..കാരണം നമ്മൾ കാലുറച്ച് നിൽക്കുന്നത് പാകിസ്ഥാനില്ലല്ലോ.. ഇന്ത്യയിലല്ലേ..നമ്മുടെ സ്വന്തം ഇന്ത്യയിൽ

Related Articles

Latest Articles