Tuesday, April 23, 2024
spot_img

വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉള്ളവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്!

വീടിന്റെ അടുത്ത് ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ ഗുണമാണോ ദോഷമാണോ എന്ന് ഒട്ടുമിക്കപേരും അന്വേഷിക്കാറുണ്ട്. ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് വീട് വയ്ക്കുന്നതിനെക്കുറിച്ച്‌ വാസ്തു വിദഗ്ധര്‍ പറയുന്നതറിയാം. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു ദോഷവും ഇല്ല. മാത്രവുമല്ല ക്ഷേത്ര സാമീപ്യം അനുഗ്രഹകരവുമാണ്. എന്നാല്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് മാത്രം.

ദേവതകളുടെ മൂര്‍ത്തീ ഭേദമാണ് പ്രധാനം. ദേവതകളെ സാധാരണയായി രണ്ടു രീതിയില്‍ കണക്കാക്കാം. സൗമ്യ മൂര്‍ത്തികളും ഉഗ്ര മൂര്‍ത്തികളും. മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, സരസ്വതി, ഭുവനേശ്വരി തുടങ്ങിയ ദേവതകള്‍ സൗമ്യ മൂര്‍ത്തികള്‍ ആണ്. പരമശിവന്‍, ഭദ്രകാളി, നരസിംഹ മൂര്‍ത്തി ആദിയായ ദേവതകള്‍ ഉഗ്ര മൂര്‍ത്തികളായി കരുതപ്പെടുന്നു. ഭൂമി നിരപ്പിനു താഴെ പ്രതിഷ്ഠ ചെയ്തിരിക്കുന്ന ശാസ്താവിനെയും ഉഗ്ര മൂര്‍ത്തിയായി പരിഗണിക്കാം. അല്ലാത്ത ശാസ്താ പ്രതിഷ്ഠ സാധാരണയായി സൗമ്യ മൂര്‍ത്തി ആയിരിക്കും.

സൗമ്യമൂര്‍ത്തികളുടെ വലത്തും മുന്നിലും ഗൃഹം നിര്‍മ്മിക്കുന്നത് ഉത്തമമാണ്. അതുപോലെ ഉഗ്രമൂര്‍ത്തികളുടെ ഇടത്തും പിന്‍ഭാഗത്തും ഗൃഹം നിര്‍മിക്കാം. ദേവത ഏതു തന്നെ ആയാലും ക്ഷേത്രത്തിന്റെ വളരെ സമീപത്ത് ഒന്നിലധികം നിലകള്‍ ഉള്ള ഗൃഹങ്ങള്‍ അത്ര അനുയോജ്യമല്ല. ക്ഷേത്ര വിസ്താരത്തിന്റെ 21 ഇരട്ടി ദൂരം അകലെ മാത്രമേ ക്ഷേത്രത്തെക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കാവൂ. പ്രധാന ശ്രീകോവിലിന്റെ മോന്തായത്തിന്റെ ഉയരമാണ് ഇത്തരം അവസരങ്ങളില്‍ ക്ഷേത്രത്തിന്റെ ഉയരമായി പരിഗണിക്കേണ്ടത്.

Related Articles

Latest Articles