Wednesday, May 1, 2024
spot_img

ഡൊണാൾഡ് ട്രംപിന് താത്കാലികാശ്വാസം; മാനനഷ്ടക്കേസിൽ അനുകൂല വിധി; സ്റ്റോമി ഡാനിയേൽസ് 1.2 ലക്ഷം ഡോളർ ലീഗൽ ഫീസായി ട്രംപിന് നൽകണം

ന്യൂയോർക്ക്∙‌ 2018ൽ ഡൊണാൾഡ് ട്രംപ് നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് നൽകിയ മാനഷ്ടക്കേസിൽ പരാജയപ്പെട്ടതോടെ സ്റ്റോമി ഡാനിയേൽസിനോട് 1,21,000 യുഎസ് ഡോളർ ഡോണൾഡ് ട്രംപിന് നൽകാൻ കോടതി ഉത്തരവിട്ടു. കാലിഫോർണിയയിലെ യുഎസ് സർക്യൂട്ട് കോടതി ആണ് ട്രംപിന് ലീഗൽ ഫീസായി തുക നൽകാൻ ഉത്തരവിട്ടത്. ഇതിനു മുൻപും നടിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി കിട്ടിയിരുന്നു. ഇതോടെ ആകെ 500,000 ഡോളർ എന്ന വൻ തുക ട്രംപിന്റെ അറ്റോർണിക്ക് നടി നൽകണം. ഏകദേശം 4,10,13,775 ഇന്ത്യൻ രൂപയ്ക്ക് സമമായ തുകയാണിത്.

വഴിവിട്ട ബന്ധം മറച്ചുവയ്ക്കുന്നതിനായി നടിക്ക് പണം നൽകിയ കേസിൽ മൻഹാറ്റനിലെ കോടതി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ഇന്നലെത്തന്നെയാണ് മാനനഷ്ടക്കേസിൽ നടിക്കെതിരെയുള്ള കോടതി വിധിയും ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ അറ്റോർണി ഹർമീത് കെ. ദില്ലൻ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറംലോകത്തെയറിയിച്ചത്.

2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു 1.30 ലക്ഷം ഡോളർ നൽകിയെന്ന കേസിലാണ് ട്രംപ് അറസ്റ്റിലായത്. ഇതോടെ ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യ അമേരിക്കൻ മുൻ പ്രസിഡന്റായി ട്രംപ് മാറി. കേസുമായി ബന്ധപ്പെട്ടു സമൂഹ മാദ്ധ്യമങ്ങളിലെ ട്രംപിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ ജഡ്‌ജി താക്കീതു നൽകിയിരുന്നു.

Related Articles

Latest Articles