തിരുവനന്തപുരം:സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താത്കാലിക ആശ്വാസം.സർക്കാർ എന്നും അവഗണന കാട്ടാറുള്ള മേഖലയാണ് കെ എസ് ആർ ടി സി.ജീവനക്കാർക്ക് എന്നും സമരവും പരാതിയും മാത്രമാണ് ഉണ്ടായിരുന്നത്.ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സർക്കാർ പണമനുവദിച്ചിരിക്കുകയാണ്. 30 കോടിയാണ് അനുവദിച്ചത്. മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ യൂണിയനുകൾ സമരത്തിലാണ്. ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയും സമവായത്തിലെത്തിയിരുന്നില്ല.
അഞ്ചാം തീയതി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

